കോഴിക്കോട്: സംസ്ഥാനത്ത് കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റുകളിലും മറ്റു തൂണുകളിലും ജീവനു ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ കെട്ടിവച്ചിരിക്കുന്ന കേബിളുകള്‍ അറുത്തുമാറ്റും. അലക്ഷ്യമായി വലിച്ചിട്ടുള്ള കേബിളുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഊര്‍ജവകുപ്പ് പുതിയതായി പ്രഖ്യാപിച്ച അടിയന്തര സുരക്ഷാ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കെഎസ്ഇബി പോസ്റ്റുകളിലെ അനധികൃത കേബിളുകള്‍ മാറ്റാന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 15 ദിവസത്തെ നോട്ടീസ് നല്‍കും. ഈ കാലാവധിക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ കെഎസ്ഇബി അവ മുറിച്ചു നീക്കും.പൊതുജനങ്ങള്‍ക്ക് അത്യന്തം ഭീഷണിയുയര്‍ത്തുന്ന കേബിളുകള്‍ നോട്ടീസ് കാലാവധി നോക്കാതെ ഉടന്‍തന്നെ നീക്കം ചെയ്യാന്‍ കെഎസ്ഇബിക്കും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിനും അധികാരമുണ്ടെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
ജീവനു ഭീഷണിയുള്ള അടിയന്തര പരാതികളില്‍ ആറു മണിക്കൂറിനകം പരിശോധന നടത്തി 24 മണിക്കൂറിനുള്ളില്‍ പരിഹാരം കാണണം. മറ്റ് പരാതികള്‍ മൂന്നു പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കണം.
സുരക്ഷാപരിശോധനകള്‍ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്താനും ജില്ലാ, താലൂക്ക് തലങ്ങളില്‍ സമിതികള്‍ രൂപവത്കരിക്കും. എഡിഎം ചെയര്‍മാനും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായിട്ടുള്ള സമിതിയില്‍ പോലീസ്, കെഎസ്ഇബി, മോട്ടോര്‍ വാഹനം, ഫയര്‍ ഫോഴ്സ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അംഗങ്ങളായിരിക്കും.
ഓരോ മൂന്നു മാസം കൂടുമ്പോഴും സമിതി യോഗം ചേര്‍ന്ന് സുരക്ഷാ പുരോഗതി വിലയിരുത്തണം. ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉപയോഗിച്ച് അനധികൃത കേബിളുകള്‍ നീ
മറ്റ് പ്രധാന നടപടികൾ
എല്ലാ അംഗീകൃത ആശയവിനിമയ കേബിളുകളിലും ഓപ്പറേറ്ററുടെ പേര്, രജിസ്ട്രേഷന് നമ്പര്‍, എമര്‍ജന്‍സി കോണ്ടാക്ട് നമ്പര്‍ എന്നിവ അടങ്ങിയ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ടാഗുകള്‍ നിര്‍ബന്ധമായും പതിപ്പിച്ചിരിക്കണം.
തൂങ്ങിക്കിടക്കുന്ന കേബിളുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കു പരാതിപ്പെടാന്‍ താലൂക്ക് തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും.
തഹസില്‍ദാര്‍ ചെയര്‍മാനായ താലൂക്ക് തല സമിതികള്‍ എല്ലാ മാസവും കേബിള്‍ ലൈനുകളില്‍ പരിശോധന നടത്തണം
കേബിളുകള്‍ സുരക്ഷിതമായി വലിക്കാനും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായും ഓപ്പറേറ്റര്‍മാര്‍ പ്രത്യേക ടീമുകളെ സജ്ജമാക്കണംക്കം ചെയ്യാന്‍ ജില്ലാ സമിതികള്‍ക്ക് അധികാരമുണ്ടാകും.